2019, ഫെബ്രുവരി 17, ഞായറാഴ്‌ച

അധ്യാപകദിനം

പ്രഭാകരൻ സാർ അധ്യാപകർക്കൊപ്പം
 
       അധ്യാപനത്തിന്റെ ശ്രേഷ്ഠതയും മാന്യതയും പുതു തലമുറയുടെ മനസ്സിൽ സൂര്യശോഭയോടെ തെളിഞ്ഞ ദിനമായിരുന്നു സെപ്തംബർ.5 ചൊവ്വപ്രത്യേക അസംബ്ലിയോടെയാണ് ദിനാരംഭം കുറിച്ചത്. ആദ്യകാല അധ്യാപകനും ഹെഡ്മാസ്റ്ററും സംരക്ഷണ സമിതി ചെയർമാനുമായ ശ്രീ.പ്രഭാകരൻ സാറിനെ ഹെഡ്മിസ്ട്രസ് കല ടീച്ചറും പ്രിൻസിപ്പൽ റാണി ടീച്ചറും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.പ്രഭാകരൻ സാറിന്റെ വിദ്യാർത്ഥികളായ ഫേളാറി ടീച്ചർ, പി റ്റി എ മെമ്പർ ഗിരി എന്നിവരും ഗുരു വന്ദനം നടത്തി. കുട്ടികൾ എല്ലാ അധ്യാപകരെയും ആദരിച്ച ചടങ്ങ് വികാര നിർഭരമായിരുന്നു. ആ സമയം 6 A യിലെ അഭിജിത്ത് ഗുരു വന്ദന ഗാനം ആലപിച്ചു. അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് നിഹാര സംസാരിച്ചു. പ്രധാനാധ്യാപിക, പ്രിൻസിപ്പൽ, സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ എന്നിവർ ,അവരുടെ ഗുരുനാഥന്മാരെ അനുസ്മരിച്ചു.
           കുട്ടി അധ്യാപകർ ക്ലാസ്സെടുക്കാൻ തയ്യാറെടുത്തിരിക്കുന്നു
ഉച്ചക്ക് ശേഷം കുട്ടികളാണ് 1 മുതൽ 10 വരെ ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. കുട്ടി അധ്യാപകർ ഗുരു വിന്റെ ഗൗരവത്തോടെ ക്ലാസ്സുകളിലെത്തിയപ്പോൾ എല്ലാ കണ്ണുകളും കൗതുകത്തിന്റെ പൂത്തിരിയുമായി വരവേറ്റു. തികച്ചും അനായാസമായാണ് കുട്ടി അധ്യാപകർ ക്ലാസ്സെടുത്തത്.സ്കൂൾ കാമ്പസ് കുട്ടി അധ്യാപകരുടെ മേൽ നോട്ടത്തിൽ നല്ല അച്ചടക്കത്തോടെ നിലകൊണ്ടു. അധ്യാപനത്തിനു ശേഷം കുട്ടികൾ അവരുടെ രസകരവും പുതുമയുള്ളതുമായ അനുഭവങ്ങൾ പങ്കുവെച്ചു. പലരും അധ്യാപനം തൊഴിലാക്കാൻ ആഗ്രഹിച്ചതായി പറയുകയുണ്ടായി. പങ്കെടുത്തവർക്കെല്ലാം ഹെഡ്മിസ്ട്രസ് ഉപഹാരങ്ങൾ നല്കി. അധ്യാപകനാകാൻ കഴിഞ്ഞ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കുട്ടികൾ മടങ്ങിയത്. വരും തലമുറയ്ക്ക് പ്രചോദനമാകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തോടെയും, അധ്യാപക ദിന ത്തിന്റെ അവിസ്മരണീയ സ്മരണകളോടെയും അധ്യാപകരും ഈ ദിനം ഓർമ്മയിൽ സൂക്ഷിയ്ക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ