2018, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

 


ചന്ദ്രപ്രഭ ചൊരിഞ്ഞ് ചാന്ദ്രദിനം

പ്രമാണം:44050 231.jpg

ജൂലൈ 21
ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ഈ വർഷത്തെ ചാന്ദ്ര ദിനാചരണം വേറിട്ട പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി മാറി. ജൂലൈ 21 ന് സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് ഈ ദിനാചരണത്തിന്റെ മാറ്റ് കൂട്ടിയത്. നിഗൂഢ രഹസ്യങ്ങളുടെ കേന്ദ്രമായ സൗരയൂഥവുമായി ബന്ധപ്പെട്ട സ്ക്കിറ്റ് സയൻസ് ക്ലബ്ബ് അംഗങ്ങൾ അവതരപ്പിച്ചു. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും സ്ക്കിറ്റിലെ കഥാപാത്രങ്ങളായി കുട്ടികൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. കുള്ളൻ ഗ്രഹമായ പ്ലൂട്ടോയുടെ മാനസിക വ്യഥയെയും നന്നായി ചിത്രീകരിച്ച സ്ക്കിറ്റിൽ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും ചന്ദ്രനിൽ അദ്യമായി കാലു കുത്തിയ നീൽആംസ്ട്രോങ്ങിനേയും വിദ്യാർത്ഥികൾ ആകർഷകമായി അവതരിപ്പിച്ചു. കൂടാതെ ചന്ദ്രനിലിറങ്ങിയ എഡ്വിൻ ആൾഡ്രിനേയും, പേടക വാഹകനായിരുന്ന മൈക്കൽ കോളിൻസും കഥാപാത്രങ്ങളായി കുട്ടികളുടെ മുന്നിലേയ്ക്കിറങ്ങി വന്നു. സൗരയൂഥത്തിലെ നിഗൂഢരഹസ്യങ്ങളെക്കുറിച്ച് മനസ്സിലാക്കിത്തരുവാൻ ഈ സ്ക്കിറ്റ് ഏറെ സഹായകമായി.

വായനാ വാരം 2018


നൂതന മത്സരങ്ങളുമായി ഇംഗ്ലീഷ് ക്ലബ്ബ്

വായനാവാരത്തോടനുബന്ധിച്ച് കുട്ടികളുടെ ആത്മവിശ്വാസവും ഭാഷാ ശുദ്ധിയും അളക്കുന്ന നൂതന മത്സരങ്ങളാണ് ഇംഗ്ലീഷ് ക്ലബ്ബ് സംഘടിപ്പിച്ചത്. മികച്ച വാർത്താ വായനക്കാരനെ കണ്ടെത്താനായി ഇംഗ്ലീഷ് വാർത്താ വായനാ മത്സരവും മികച്ച അവതാരകനെ കണ്ടെത്താനുള്ള മത്സരങ്ങളാണ് സംഘടിപ്പിച്ചത്. 10 ബി യിലെ നിഹാര ജി. കെ മികച്ച വാർത്താ വായനക്കാരിയായി തെരെഞ്ഞെടുത്തു. മികച്ച അവതാരക 10 ബി യിലെഅസിൻ മിത്രയാണ്.

കേരള കൗമുദി ദേശാഭിമാനി ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ

                    കേരള കൗമുദിയുടെ വിതരണോത്ഘാടനം നിർവ്വഹിക്കുന്നു

വായനാവാരത്തോടനുബന്ധിച്ച് കേരള കൗമുദിയുടെയും ദേശാഭിമാനിയുടെയും വിതരണോത്ഘാടനം സ്ക്കൂളിൽ നടത്തുകയുണ്ടായി. കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിൽ വർത്തമാന പത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സുമനസ്സുകളുടെ സഹായത്താൽ പത്ര വിതരണം ഭംഗിയായി നടക്കുന്നു.

സഞ്ചരിക്കുന്ന പുസ്തക വണ്ടിയുമായി വിദ്യാരംഗം ക്ലബ്ബ്

പുസ്തകയാത്ര ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു
സഞ്ചരിക്കുന്ന പുസ്തക വണ്ടി എന്ന നൂതന ആശയവുമായി വിദ്യാരംഗം ക്ലൂബ്ബ് പ്രശസ്തിയുടെ പര കോടിയിലേയ്ക്ക്. വെങ്ങാനൂർ പഞ്ചായത്തിലെ വിവിധ സ്ക്കൂളുകളിൽ പുസ്തക വണ്ടിയുമായി വിദ്യാരംഗം ക്ലബ്ബ് അംഗങ്ങൾ സന്ദർശിക്കുകയും മലയാള സാഹിത്യത്തിലെ പ്രശസ്ത കഥാപാത്രങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഏറെ വാർത്താ പ്രാധാന്യം ലഭിച്ച ഈ പ്രവർത്തനം സമൂഹത്തിന്റെ നാനാതുറയിലുള്ള ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു. മോഡൽ എച്ച് എസ്സ് എസ്സിന്റെ പ്രവർത്തനമികവിലെ മറ്റൊരു നാഴികക്കല്ലായി മാറി പുസ്തകവണ്ടി.

ലഹരി വിരുദ്ധ ബോധവത്ക്കണം

കുട്ടികളെയും നാട്ടുകാരേയും ലഹരിയുടെ ദോഷവശങ്ങൾ ബോധ്യപ്പെടുത്താൻ മിമിക്രി താരവും ഈ സ്കൂളിലെ അധ്യാപകനുമായ ശ്രീ വിനോദ് ശാന്തിപുരത്തിന്റെ നേതൃത്വത്തിൽ വെങ്ങാനൂർ പഞ്ചായത്തിലെ വിവിധ സ്ക്കൂളുകളിൽ നാടകം അവതരിപ്പിച്ചു. നാടിന്റെ വിവിധഭാഗങ്ങളിലും പല വിദ്യാലയങ്ങളിലുമായി നടത്തിയ ഈ ലഹരി വിരുദ്ധ സ്കിറ്റ് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികൾ ഏറ്റു ചൊല്ലി.

ഭൂമിയെ തൊട്ടറിഞ്ഞ് പരിസ്ഥിതി ദിനാചരണം

പ്രമാണം:44050 595.jpg

'
           ജൂൺ 5 ന് നടന്ന പരിസ്ഥിതി ദിനാചരണം വേറിട്ട പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി. ബാലരാമപുരം ബി ആർ സി സംഘടിപ്പിച്ച ഹരിതോത്സവം പരിസ്ഥിതി ദിനാഘോഷം ഗവൺമെന്റ് മോഡൽ എച്ച് എസ്സ് എസ്സിൽ നടത്തുകയുണ്ടായി. ജൈവവൈവിധ്യ ഉദ്യാന പ്രവർത്തനോത്ഘാടനം വിശിഷ്ടാത്ഥികൾ വൃക്ഷത്തൈകൾ നട്ടു നിർവ്വഹിച്ചു. ഹരിതോത്സവം 2018വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീകല ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാഘോഷ ഉദ്ഘാടനവും‌ ഹരിതസേന രൂപവത്ക്കരണവും ജില്ലാ പ്രോജക്ട് ഓഫീസർ ശ്രീ. ബി. ശ്രീകുമാർ നിർവ്വഹിച്ചു. .ജൈവ വൈവിധ്യ ഉദ്യാനത്തിൽ വിശിഷ്ടാതിഥികൾ വൃക്ഷത്തൈകൾ നട്ടു തുടക്കം കുറിച്ചു‌ജൈവ വൈവിധ്യ ഉദ്യാന പ്രവര്‍ത്തനോദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ജയകുമാരി നി൪വ്വഹിച്ചു. പാഠത്തിനപ്പുറം കൈപ്പുസ്തക വിതരണോത്ഘാടനം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വെങ്ങാനൂർ സതീഷ് നിർവ്വഹിച്ചു. തദവസരത്തിൽ വെങ്ങാനൂർ കൃഷി ഓഫീസർ കുട്ടികൾ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ശു‌ചിത്വ മിഷൻ കോ ഓർഡിനേറ്റർ ശ്രീ രാജൻ, ശാന്തിഗ്രാമം ‍ഡയറക്ടർ ശ്രീ എൽ പങ്കജാക്ഷൻ തുടങ്ങിയവർ പ്രഭാഷണം നടത്തി. ജനപ്രതിനിധികളുൾപ്പെടെ വിപുലമായ ജനാവലിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിന റാലി സംഘടിപ്പിച്ചു കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്ത് ഭൂമിയെ തൊട്ടറിയാൻ ഒരു അവസരമൊരുക്കി.വെങ്ങാനൂ൪ കൃഷി ഒാഫീസ൪ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.

പ്രവേശനോത്സവം2018

 
      ജൂൺ 1‍ാം തിയതി വെള്ളിയാഴ്ച ഒരു പുതിയ അധ്യയനവർഷം കൂടി ആരംഭിച്ചു. അലങ്കരിച്ച സ്കൂൾ മുറ്റത്ത് പതിവിലും തിരക്കായിരുന്നു. ധാരാളം രക്ഷകർത്താക്കളും നാട്ടുകാരും അഭ്യുദയകാംക്ഷികളും സ്കൂളിൽ സന്നിഹിതരായിരുന്നു. രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട കോവളം എം എൽ എ ശ്രീ.എം.വിൻസന്റ് പ്രവേശനോത്സവം2018 ഉദ്ഘാടനം ചെയ്തു. സ്ക്കൂളിന്റെ പുരോഗതിക്കായി അദ്ദേഹത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും എൽ എസ് എസ് ,യു എസ് എസ് സ്ക്കോളർഷിപ്പുകൾ ലഭിച്ചവർക്കും സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്തവർക്കും സമ്മാനം വിതരണം ചെയ്തു.
  പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരെ വളരെ ആർഭാടപൂർവ്വമാണ് എതിരേറ്റത്.തുടർന്ന് നവാഗതരെ ക്ലാസുകളിലേയ്ക്ക് ആനയിച്ചു. കുരുന്നുകൾ അച്ഛനമ്മമാരുടെ കൈപിടിച്ചു വരുന്ന കാഴ്ച ആനന്ദം പകരുുന്നതായിരുന്നു.എല്ലാ കുട്ടികൾ‍ക്കും സ്ക്കൂളിന്റെ പേരെഴുതിയ ബലൂണും അക്ഷര കിരീടവും ദീപവുമായി ക്ലാസിൽ പ്രവേശിപ്പിച്ചു. വിഷ്ണു ലാൽ സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റീൽ ബോട്ടിലുകൾ കുട്ടികൾക്ക് സമ്മാനമായി നൽകി. തുടർന്ന് സ്റ്റാഫ് സെക്രട്ടറി ശ്രീ.സുരേഷ് കുമാർ സാർ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് എടുത്തു