2018, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

വായനാ വാരം 2018


നൂതന മത്സരങ്ങളുമായി ഇംഗ്ലീഷ് ക്ലബ്ബ്

വായനാവാരത്തോടനുബന്ധിച്ച് കുട്ടികളുടെ ആത്മവിശ്വാസവും ഭാഷാ ശുദ്ധിയും അളക്കുന്ന നൂതന മത്സരങ്ങളാണ് ഇംഗ്ലീഷ് ക്ലബ്ബ് സംഘടിപ്പിച്ചത്. മികച്ച വാർത്താ വായനക്കാരനെ കണ്ടെത്താനായി ഇംഗ്ലീഷ് വാർത്താ വായനാ മത്സരവും മികച്ച അവതാരകനെ കണ്ടെത്താനുള്ള മത്സരങ്ങളാണ് സംഘടിപ്പിച്ചത്. 10 ബി യിലെ നിഹാര ജി. കെ മികച്ച വാർത്താ വായനക്കാരിയായി തെരെഞ്ഞെടുത്തു. മികച്ച അവതാരക 10 ബി യിലെഅസിൻ മിത്രയാണ്.

കേരള കൗമുദി ദേശാഭിമാനി ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ

                    കേരള കൗമുദിയുടെ വിതരണോത്ഘാടനം നിർവ്വഹിക്കുന്നു

വായനാവാരത്തോടനുബന്ധിച്ച് കേരള കൗമുദിയുടെയും ദേശാഭിമാനിയുടെയും വിതരണോത്ഘാടനം സ്ക്കൂളിൽ നടത്തുകയുണ്ടായി. കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിൽ വർത്തമാന പത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സുമനസ്സുകളുടെ സഹായത്താൽ പത്ര വിതരണം ഭംഗിയായി നടക്കുന്നു.

സഞ്ചരിക്കുന്ന പുസ്തക വണ്ടിയുമായി വിദ്യാരംഗം ക്ലബ്ബ്

പുസ്തകയാത്ര ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു
സഞ്ചരിക്കുന്ന പുസ്തക വണ്ടി എന്ന നൂതന ആശയവുമായി വിദ്യാരംഗം ക്ലൂബ്ബ് പ്രശസ്തിയുടെ പര കോടിയിലേയ്ക്ക്. വെങ്ങാനൂർ പഞ്ചായത്തിലെ വിവിധ സ്ക്കൂളുകളിൽ പുസ്തക വണ്ടിയുമായി വിദ്യാരംഗം ക്ലബ്ബ് അംഗങ്ങൾ സന്ദർശിക്കുകയും മലയാള സാഹിത്യത്തിലെ പ്രശസ്ത കഥാപാത്രങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഏറെ വാർത്താ പ്രാധാന്യം ലഭിച്ച ഈ പ്രവർത്തനം സമൂഹത്തിന്റെ നാനാതുറയിലുള്ള ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു. മോഡൽ എച്ച് എസ്സ് എസ്സിന്റെ പ്രവർത്തനമികവിലെ മറ്റൊരു നാഴികക്കല്ലായി മാറി പുസ്തകവണ്ടി.

ലഹരി വിരുദ്ധ ബോധവത്ക്കണം

കുട്ടികളെയും നാട്ടുകാരേയും ലഹരിയുടെ ദോഷവശങ്ങൾ ബോധ്യപ്പെടുത്താൻ മിമിക്രി താരവും ഈ സ്കൂളിലെ അധ്യാപകനുമായ ശ്രീ വിനോദ് ശാന്തിപുരത്തിന്റെ നേതൃത്വത്തിൽ വെങ്ങാനൂർ പഞ്ചായത്തിലെ വിവിധ സ്ക്കൂളുകളിൽ നാടകം അവതരിപ്പിച്ചു. നാടിന്റെ വിവിധഭാഗങ്ങളിലും പല വിദ്യാലയങ്ങളിലുമായി നടത്തിയ ഈ ലഹരി വിരുദ്ധ സ്കിറ്റ് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികൾ ഏറ്റു ചൊല്ലി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ