2018, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

 


ചന്ദ്രപ്രഭ ചൊരിഞ്ഞ് ചാന്ദ്രദിനം

പ്രമാണം:44050 231.jpg

ജൂലൈ 21
ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ഈ വർഷത്തെ ചാന്ദ്ര ദിനാചരണം വേറിട്ട പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി മാറി. ജൂലൈ 21 ന് സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് ഈ ദിനാചരണത്തിന്റെ മാറ്റ് കൂട്ടിയത്. നിഗൂഢ രഹസ്യങ്ങളുടെ കേന്ദ്രമായ സൗരയൂഥവുമായി ബന്ധപ്പെട്ട സ്ക്കിറ്റ് സയൻസ് ക്ലബ്ബ് അംഗങ്ങൾ അവതരപ്പിച്ചു. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും സ്ക്കിറ്റിലെ കഥാപാത്രങ്ങളായി കുട്ടികൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. കുള്ളൻ ഗ്രഹമായ പ്ലൂട്ടോയുടെ മാനസിക വ്യഥയെയും നന്നായി ചിത്രീകരിച്ച സ്ക്കിറ്റിൽ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും ചന്ദ്രനിൽ അദ്യമായി കാലു കുത്തിയ നീൽആംസ്ട്രോങ്ങിനേയും വിദ്യാർത്ഥികൾ ആകർഷകമായി അവതരിപ്പിച്ചു. കൂടാതെ ചന്ദ്രനിലിറങ്ങിയ എഡ്വിൻ ആൾഡ്രിനേയും, പേടക വാഹകനായിരുന്ന മൈക്കൽ കോളിൻസും കഥാപാത്രങ്ങളായി കുട്ടികളുടെ മുന്നിലേയ്ക്കിറങ്ങി വന്നു. സൗരയൂഥത്തിലെ നിഗൂഢരഹസ്യങ്ങളെക്കുറിച്ച് മനസ്സിലാക്കിത്തരുവാൻ ഈ സ്ക്കിറ്റ് ഏറെ സഹായകമായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ