2019, ഫെബ്രുവരി 17, ഞായറാഴ്‌ച

ഭക്ഷ്യമേള 2018


                    ഈ വർഷത്തെ സ്കൂൾ ഭക്ഷ്യമേള 2018 നവംബർ 2 ന് സംഘടിപ്പിച്ചു.വൈവിധ്യമാർന്ന രുചി ഭേദങ്ങൾ കൊണ്ട് എല്ലാവരുടേയും മനസ്സും നാവും നിറഞ്ഞ ദിനമായിരുന്നു അത്. നാടൻ വിഭവങ്ങളും വിവിധ തരം പഴച്ചാറുകളും പലഹാരങ്ങളും ന്യൂ ജെൻ വിഭവങ്ങളും കൊണ്ട് മേള സമ്പന്നമായി. കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും മേളയിൽ ഒത്തുചേർന്നു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി ,ഫണ്ട് സമാഹരിയ്ക്കലായിരുന്നു മേളയുടെ പ്രധാന ലക്ഷ്യം. ബഹു.ഹെഡ്മിസ്ട്രസ് മേള ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡന്റ് സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീ . ലതാകുമാരി മേളയിൽ സന്നിഹിതയായിരുന്നു. പിറ്റിഎ ,എം പി റ്റി എ, സംരക്ഷണ സമിതി അംഗങ്ങളും അധ്യാപക അധ്യാപക ജീവനക്കാരും മേളയുടെ വിജയത്തിൽ ഒരു പോലെ പങ്കു വഹിച്ചു.


സ്കൂൾ കലോത്സവം 2018

44050 517.jpg
പ്രശസ്ത സിനിമ മിമിക്രി താരം ശ്രീ ജോബി ഉദ്ഘാടനം ചെയ്യുന്നു
              ഈ വർഷത്തെ നമ്മുടെ സ്കൂൾ കലോത്സവം ഒൿടോബർ 11, 12 തീയതികളിൽ നടത്തുകയുണ്ടായി. പ്രശസ്ത സിനിമ മിമിക്രി താരം ശ്രീ ജോബി ആയിരുന്നു ഉദ്ഘാടകൻ. കുട്ടികളോട് നർമ്മത്തിൽ ചാലിച്ച പ്രഭാഷണത്തിന് ഒടുവിൽ ഈ സ്കൂളിൽ വന്നില്ലായിരുന്നെങ്കിൽ ഒരു നഷ്ടമായി പോകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ശ്രീകല, വാർഡ് മെമ്പർ, പിടിഎ പ്രസിഡൻറ് എസ് സുനിൽ കുമാർ ,പ്രിൻസിപ്പൽ എൻ ഡി റാണി ടീച്ചർ, ഹെഡ് മിസ്ട്രസ്സ് ബികെ കല ടീച്ചർ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു തുടർന്ന് നടന്ന മത്സരത്തിൽ ഓരോ ഇനങ്ങളിൽ നിന്നുമുള്ള സ്കൂൾ പ്രതിഭകളെ തെരഞ്ഞെടുത്തു വിഷ്ണു ലാൽ സാറായിരുന്നു കലോത്സവ കൺവീനർ എല്ലാ അധ്യാപകരും കൺവീനർകൊപ്പം നിന്ന് കലോത്സവം വൻവിജയമാക്കി

ഇന്ത്യ - ഇൻറർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ

ലഖ്നൗ.. ലഖ്നൗവിൽ നടക്കുന്ന ഇന്ത്യ ഇൻറർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ ബഹു. റിച്ചാർഡ് ഹേ എം.പി ദത്തെടുത്ത വെങ്ങാനൂർ ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച്, ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെങ്ങാനൂരിലെ കുട്ടികൾ പങ്കെടുത്തു. ഒക്ടോബർ നാലു മുതൽ എട്ടു വരെ നാല് ദിവസം നീണ്ടു നിന്ന സയൻസ് ഫെസ്റ്റിവലിൽഇന്ത്യയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും സ്കൂൾ കോളേജ് വിദ്യാർത്ഥികളും വിദേശ പ്രതിനിധികളുമടക്കം അയ്യായിരത്തോളം പേർ പങ്കെടുത്തു. ഗവ.മോഡൽ സ്കൂളിൽ നിന്നും നിഹാര ജെ കെ, ടിൻസി ശ്യാം, മൃദുല എം എസ്, അഭയ്ജിത്ത് എ, ബെൻസൻ ബാബു ജേക്കബ് എന്നീ വിദ്യാർത്ഥികളെയാണ് എം.പി സ്പോൺസർഷിപ്പിൽ ലഖ്നൗവിൽ അയച്ചത്. രാജലക്ഷ്മി ശ്യാമള, കവിതാ ജോൺ എന്നീ അധ്യാപകരും സയൻസ് ഫെസ്റ്റിവലിൽ പങ്കെടുത്തു . പ്രധാനമന്ത്രി സൻസദ് ആദർശ് ഗ്രാമ യോജനയിലെ പാർലമെൻറിൽ നിന്നും പഞ്ചായത്തിലേയ്ക്ക് എന്ന പദ്ധതി പ്രകാരം രുപീകൃതമായ സയൻസ് വില്ലേജ് എന്ന പ്രോഗ്രാം മേളയോടനുബന്ധിച്ച് ലഖ്നൗവിലെ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് നടക്കുന്നത്. മേള എട്ടിന് സമാപിക്കും.

അധ്യാപകദിനം

പ്രഭാകരൻ സാർ അധ്യാപകർക്കൊപ്പം
 
       അധ്യാപനത്തിന്റെ ശ്രേഷ്ഠതയും മാന്യതയും പുതു തലമുറയുടെ മനസ്സിൽ സൂര്യശോഭയോടെ തെളിഞ്ഞ ദിനമായിരുന്നു സെപ്തംബർ.5 ചൊവ്വപ്രത്യേക അസംബ്ലിയോടെയാണ് ദിനാരംഭം കുറിച്ചത്. ആദ്യകാല അധ്യാപകനും ഹെഡ്മാസ്റ്ററും സംരക്ഷണ സമിതി ചെയർമാനുമായ ശ്രീ.പ്രഭാകരൻ സാറിനെ ഹെഡ്മിസ്ട്രസ് കല ടീച്ചറും പ്രിൻസിപ്പൽ റാണി ടീച്ചറും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.പ്രഭാകരൻ സാറിന്റെ വിദ്യാർത്ഥികളായ ഫേളാറി ടീച്ചർ, പി റ്റി എ മെമ്പർ ഗിരി എന്നിവരും ഗുരു വന്ദനം നടത്തി. കുട്ടികൾ എല്ലാ അധ്യാപകരെയും ആദരിച്ച ചടങ്ങ് വികാര നിർഭരമായിരുന്നു. ആ സമയം 6 A യിലെ അഭിജിത്ത് ഗുരു വന്ദന ഗാനം ആലപിച്ചു. അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് നിഹാര സംസാരിച്ചു. പ്രധാനാധ്യാപിക, പ്രിൻസിപ്പൽ, സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ എന്നിവർ ,അവരുടെ ഗുരുനാഥന്മാരെ അനുസ്മരിച്ചു.
           കുട്ടി അധ്യാപകർ ക്ലാസ്സെടുക്കാൻ തയ്യാറെടുത്തിരിക്കുന്നു
ഉച്ചക്ക് ശേഷം കുട്ടികളാണ് 1 മുതൽ 10 വരെ ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. കുട്ടി അധ്യാപകർ ഗുരു വിന്റെ ഗൗരവത്തോടെ ക്ലാസ്സുകളിലെത്തിയപ്പോൾ എല്ലാ കണ്ണുകളും കൗതുകത്തിന്റെ പൂത്തിരിയുമായി വരവേറ്റു. തികച്ചും അനായാസമായാണ് കുട്ടി അധ്യാപകർ ക്ലാസ്സെടുത്തത്.സ്കൂൾ കാമ്പസ് കുട്ടി അധ്യാപകരുടെ മേൽ നോട്ടത്തിൽ നല്ല അച്ചടക്കത്തോടെ നിലകൊണ്ടു. അധ്യാപനത്തിനു ശേഷം കുട്ടികൾ അവരുടെ രസകരവും പുതുമയുള്ളതുമായ അനുഭവങ്ങൾ പങ്കുവെച്ചു. പലരും അധ്യാപനം തൊഴിലാക്കാൻ ആഗ്രഹിച്ചതായി പറയുകയുണ്ടായി. പങ്കെടുത്തവർക്കെല്ലാം ഹെഡ്മിസ്ട്രസ് ഉപഹാരങ്ങൾ നല്കി. അധ്യാപകനാകാൻ കഴിഞ്ഞ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കുട്ടികൾ മടങ്ങിയത്. വരും തലമുറയ്ക്ക് പ്രചോദനമാകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തോടെയും, അധ്യാപക ദിന ത്തിന്റെ അവിസ്മരണീയ സ്മരണകളോടെയും അധ്യാപകരും ഈ ദിനം ഓർമ്മയിൽ സൂക്ഷിയ്ക്കുന്നു.

കായിക ദിനം 2018-19

വിജയികൾ
2018-19 വർഷത്തെ സ്കൂൾ കായിക ദിനം പതിവിൽനിന്ന് വ്യത്യസ്തമായ രണ്ടുദിവസങ്ങളിലായി നടത്തുകയുണ്ടായി. ആഗസ്റ്റ് 31 സെപ്റ്റംബർ ഒന്ന് എന്നീ ദിവസങ്ങളിലാണ് നടത്തിയത്. ആദ്യദിവസം സ്കൂളിൽ വച്ചും, രണ്ടാം ദിവസം വെങ്ങാനൂർ സറ്റേഡിയത്തിലുമായ മൽസരങ്ങൾ നടത്തപ്പെട്ടു. ജൂനിയർ ഇന്റർനാഷണൽ അത്‌ലറ്റ് ശ്രീ.പ്രദീപ് മാത്യു പോളാണ് വിശിഷ്ട അതിഥിയായെത്തിയത്. മൽസരാർത്ഥികൾ നാലു ഹൗസുകളായി‌ (ഇൻദ്രനീലം,പവിഴം,മരതകം,മാണിക്യം) തിരിഞ്ഞ് നടത്തിയ മാർച്ച്പാസ്റ്റ് വളരെയധികം ശ്രദ്ധയാകർഷിച്ച ഒന്നായി മാറി. മാർച്ച് പാസ്റ്റിൽ ചീഫ്ഗസ്റ്റ് സല്യൂട്ട് സ്വീകരിക്കുകയും ശേഷം പതാക ഉയർത്തി. തുടർന്ന് സ്പോർ‌ട്ട്സ് ക്യാപ്റ്റൻ പ്രതിജ്ഞ എടുക്കുകയുണ്ടായി ശ്രീ പ്രതീപ് മ്യാത്യു പോൾ മേള ഉദ്ഘാടനം ചെയ്യുകയും എല്ലാ കുട്ടികളും, ഏതെങ്കിലും സപോർട്സ് ഗെയ്‌മിൽ നിർബന്ധമായും പങ്കെടുക്കണമെന്നും അത് അന്തർദേശീയ നിലവാരമുള്ള പ്രകടനത്തിനായിട്ടല്ല മറിച്ച് സ്വന്തം ആരോഗ്യം സംരക്ഷിക്കാനുള്ള ഉപാധിയായി കാണണമെന്നും അഭിപ്രായപ്പെട്ടു.
വിജയികൾ
സ്കൂൾ പ്രിൻസപ്പൾ,എച്ച്.എം, പി.റ്റി.എ പ്രസിഡൻറ് മറ്റു പി.റ്റി.എ അംഗങ്ങൾ എന്നിവർ തഭവസരത്തിൽ സന്നിഹിതരായിരുന്നു. 10-ൽ പഠിക്കുന്ന മൃദുല, നിഹാര എന്നീ കുട്ടികൾ പ്രോഗ്രാമിന്റെ അവതരണം നടത്തുകയും ഇവരിലെ പ്രകടനം ചീഫ് ഗസ്റ്റിന്റെ പ്രത്യേക അംഗീകാരത്തിന് ഇടയാക്കുകയും ചെയ്തു. തുടർന്ന് യു.പി കുട്ടുകളുടെ വിവിധ മൽസരങ്ങൾ നടക്കുകയും വളരെ വാശിയോടെത്തന്നെ ഭൂരിപക്ഷം കുട്ടികളും ഇതിൽ പങ്കെടുക്കുകയും ചെയ്തു. ആദ്യദിന മൽസരങ്ങൾ 4 മണിയോടെ അവസാനിച്ചു.
രണ്ടാം ദിവസ മൽസരത്തിൽ വെങ്ങാനൂർ സ്റ്റേഡിയത്തിൽ വച്ചു നടത്തുകയും, ഹെച്ച്.എസ്,ഹെച്ച്.എസ്.എസ് വിഭാഗത്തിലെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. വിവിധ കഴിവുകളുള്ള പുതിയ കുട്ടികളെ കണ്ടെത്താൻ ഇതിനു സാധിച്ചു. 3മണിയായപ്പോൾ മൽസരങ്ങൾ അവസാനിച്ചു. മൽസര വിജയികൾക്ക് സർട്ടിഫിക്ക്റ്റും മെഡലും നല്കുകയും ചെയ്തു. എല്ലാ അധ്യാപകരുടെയും സജീവ സാന്നിധ്യം ഈ സപോർട്സ് ഡേയ് വിജയമാക്കിത്തീർക്കുവാൻ നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്


പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്

ദുരിതാശ്വാസം
പ്രളയബാധിതർക്ക് പഠന സഹായം ശേഖരിച്ചപ്പോൾ
കേരളത്തിനു സംഭവിച്ച ഒരു വലിയ വിപത്തായ 2018ലെ പ്രളയത്തിന്റെ ആഘാതം സുമനസ്സുകളുടെ സഹായത്താൽ കുറെയേറെ ലഘൂകരിക്കപ്പെട്ടു. പ്രളയബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയവർക്കൊപ്പം മോഡൽ എച്ച് എസ് എസിലെ സ്കൗട്ട് യൂണിറ്റും മറ്റു വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ധാരാളം സഹായ സാമഗ്രികൾ സ്കൂളിൽ ശേഖരിച്ചു. തരം തിരിച്ച വസ്തുക്കൾ 20/8/2018 ന് ബാലരാമപുരം ബി ആർ സി യിൽ എത്തിച്ചു.

സ്വാതന്ത്യദിനം

സ്വാതന്ത്ര്യ ദിനത്തിലെ പതാകയുയർത്തൽ

മഴയിൽ കുതിർന്ന സല്യൂട്ട്

സ്വതന്ത്ര ഭാരതത്തിനു വേണ്ടി പ്രയത്നിച്ച സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് സ്ക്കൂൾ ഹെഡ്‌മിസ്ട്രസ്സ് ബി കെ കല ടീച്ചർ ആഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ ത്രിവർണ പതാകയുയർത്തി., മഴയായിരുന്നിട്ടും സ്ക്കൂൾ നിറയെ കുട്ടികളായിരുന്നു. ഓരോ ടാലന്റ് ലാബും ഗംഭീര കലാവിരുന്നാണ് ഒരുക്കിയിരുന്നത്. മഴയായതിനാൻ 'ഗംഗാ' ഹാളിലായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്. ഓരോ ഹൗസുകാരും വളരെ വ്യത്യസ്തമായ ദേശസ്നേഹം തുളുമ്പുന്ന പരിപാടികളുമായാണ് എത്തിയത്.

ദേശഭക്തി...പ്രവർത്തനത്തിലൂടെ

സ്വാതന്ത്യദിനാചരണത്തിനു മുന്നോടിയായി നടന്ന പതാക നിർമ്മാണം
സ്വാതന്ത്യദിനാചരണത്തിനു മുന്നോടിയായി കുട്ടികളിൽ ദേശഭക്തി വളർത്തുക എന്ന ഉദ്ദേശത്തോടു കൂടി സ്കൂളിലെ എല്ലാ ക്ലാസ്സിലും ഗ്ലൻപ്രകാശ് സാറിന്റെ നേതൃത്വത്തിൽ പതാക നിർമ്മാണം നടന്നു. ഓരോ ക്ലാസിലേയും കുട്ടികൾ വളരെ ഉത്സാഹത്തോടെ പതാക നിർമ്മാണത്തിൽ പങ്കാളികളായി. എല്ലാ മുറികളും ത്രിവർണ്ണ പതാകകളാൽ നിറഞ്ഞു.

സഡാക്കോ നിർമാണം

സഡാക്കോ കൊക്കുകളുടെ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന കുട്ടികൾ‌




യുദ്ധഭീകരത നടുക്കിയ ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ അനുസ്മരിച്ച് സമാധാനത്തിന്റെ വെള്ളക്കൊറ്റികളെ പാറിക്കുന്നതിനായി മോഡൽ എച്ച് എസ് എസിലെ വിദ്യാർത്ഥികൾ സഡാക്കോസസക്കി എന്ന ജാപ്പനീസ് പെൺകൊടിയുടെ ഓർമ പുതുക്കി സഡാക്കോ കൊറ്റികൾ നിർമിച്ചു. സാമുഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഇതു നടത്തിയത്. ഈ സമാധാനക്കൊറ്റികളെ നാഗസാക്കി ദിനാചരണത്തിനായി അസംബ്ലി ഗ്രൗണ്ടിൽ തൂക്കിയിട്ടു.

നാഗസാക്കി ദിനം

യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ
യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ
മോഡൽ ഹൈസ്കൂളിലെ ഈ വർഷത്തെ നാഗസാക്കി ദിനാചരണം മുൻ എം എൽ എ ശ്രീ.വെങ്ങാനൂർ ഭാസ്ക്കരൻ നിർവ്വഹിച്ചു. യുദ്ധത്തിന്റെ ഭീകരതയും സമാധാനത്തിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞ ഭാസ്കരൻ സാർ നല്ല അച്ചടക്കവും കഠിനാദ്ധ്വാനികളുമാകുവാൻ കുട്ടികളെ അഹ്വാനം ചെയ്തു. യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ എന്ന യുദ്ധവിരുദ്ധ പ്രചരണ പരിപാടിയിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.