2019, ഫെബ്രുവരി 17, ഞായറാഴ്‌ച

ഇന്ത്യ - ഇൻറർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ

ലഖ്നൗ.. ലഖ്നൗവിൽ നടക്കുന്ന ഇന്ത്യ ഇൻറർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ ബഹു. റിച്ചാർഡ് ഹേ എം.പി ദത്തെടുത്ത വെങ്ങാനൂർ ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച്, ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെങ്ങാനൂരിലെ കുട്ടികൾ പങ്കെടുത്തു. ഒക്ടോബർ നാലു മുതൽ എട്ടു വരെ നാല് ദിവസം നീണ്ടു നിന്ന സയൻസ് ഫെസ്റ്റിവലിൽഇന്ത്യയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും സ്കൂൾ കോളേജ് വിദ്യാർത്ഥികളും വിദേശ പ്രതിനിധികളുമടക്കം അയ്യായിരത്തോളം പേർ പങ്കെടുത്തു. ഗവ.മോഡൽ സ്കൂളിൽ നിന്നും നിഹാര ജെ കെ, ടിൻസി ശ്യാം, മൃദുല എം എസ്, അഭയ്ജിത്ത് എ, ബെൻസൻ ബാബു ജേക്കബ് എന്നീ വിദ്യാർത്ഥികളെയാണ് എം.പി സ്പോൺസർഷിപ്പിൽ ലഖ്നൗവിൽ അയച്ചത്. രാജലക്ഷ്മി ശ്യാമള, കവിതാ ജോൺ എന്നീ അധ്യാപകരും സയൻസ് ഫെസ്റ്റിവലിൽ പങ്കെടുത്തു . പ്രധാനമന്ത്രി സൻസദ് ആദർശ് ഗ്രാമ യോജനയിലെ പാർലമെൻറിൽ നിന്നും പഞ്ചായത്തിലേയ്ക്ക് എന്ന പദ്ധതി പ്രകാരം രുപീകൃതമായ സയൻസ് വില്ലേജ് എന്ന പ്രോഗ്രാം മേളയോടനുബന്ധിച്ച് ലഖ്നൗവിലെ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് നടക്കുന്നത്. മേള എട്ടിന് സമാപിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ