2022, മേയ് 19, വ്യാഴാഴ്‌ച

രക്തസാക്ഷികളെ സ്മരിച്ച് സ്ക്കൂൾ വിദ്യാർത്ഥികൾ

   വെങ്ങാനൂർ: വെങ്ങാനൂർ ഗവ. മോഡൽ എച്ച്. എസ്. എസ് സ്ക്കൂളിൽ അതിവിപുലമായ രീതിയിൽ സ്ക്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഹിരോഷിമ, നാഗസാക്കി ദിനം ആചരിക്കുകയുണ്ടാ യി. ഇന്നലെ രാവിലെ 9:30 ന് ആരംഭിച്ച യോഗത്തിൽ നെയ്യാറ്റിൻകര ബി.ആർ.സി യിലെ അധ്യാപകപരിശീലകനായ ശ്രീ.കെ.ജോൺ വിശിഷ്ടാതിഥിയായി എത്തി. സ്ക്കൂളിലെ എസ്. എസ്. ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു ഈ യോഗം. വിശിഷ്ടാതിഥിയായ ശ്രീ. കെ. ജോൺ യുദ്ധങ്ങളെക്കുറിച്ചും ഹിരോഷിമയുടെയും നാഗസാക്കിയുടെയും പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ ബോധവാൻമാരാക്കി. എസ്. എസ്. ക്ലബ്ബിലെ കുട്ടികൾ യുദ്ധത്തിനെതിരെയുള്ള വിവിധ പോസ്റ്ററുകളും ചാർട്ടുകളും പ്ലക്ക് കാർഡുകളും തയ്യാറാക്കി. കൂടാതെ സഡാക്കോ സസാക്കി എന്ന ബാലികയുടെ ഓർമ്മയ്ക്കായി സഡാകോ കൊക്കുകൾ ഉണ്ടാക്കി കുട്ടികൾ സ്കൂളിനെ അലങ്കരിച്ചു. ഈ മഹായുദ്ധത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ മെഴുകുതിരികൾ കത്തിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി. ഇതിനോടനുബന്ധിച്ച് ഹിരോഷിമ,നാഗസാക്കി യുദ്ധത്തിൽ രക്തസാക്ഷകളായ നിരവധിയാളുകളുടെ ഓർമ്മയ്ക്കായി സ്ക്കൂളിൽ രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചു. കുട്ടികൾ കത്തിച്ച മെഴുകുതിരികൾ ഈ രക്തസാക്ഷി സ്മൃതി മണ്ഡപത്തിനു ചുറ്റും സ്ഥാപിക്കുകയും ചെയ്തു. കൂടാതെ ഹിരോക്ഷിമ,നാഗസാക്കിയുടെ പ്രാധാന്യത്തെ ചൂട്ടിക്കാട്ടി വിദ്യാർത്ഥികൾ ഒരു നാടകം അവതരിപ്പിച്ചു. ഇതിനോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ സമ്മാനദാനവും നടന്നു. ഈ സ്കൂളിന്റെ പ്രധാനാധ്യാപികയായ ശ്രീമതി.ബി.കെ.കല ടീച്ചർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. സുരേഷ് കുമാർ സർ നന്ദി അറിയിച്ചു. എസ്.എസ്. ക്ലബിന്റെ അധ്യാപകരായ ശ്രീ.സുനിൽ സർ, ശ്രീ. സുരേഷ് സർ ,ശ്രീമതി. വാഹിദ ടീച്ചർ തുടങ്ങിയവർ ഈ യോഗത്തിൽ നേതൃത്വം നൽകി.

 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ