പ്രവേശനോത്സവം
ജൂൺ 3
ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ 2024 25 അധ്യായനവർഷത്തെ പ്രവേശനോത്സവം പിടിഎ പ്രസിഡൻറ് പ്രവീണിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം ശ്രീ ഭഗത് റൂഫസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ബീന ടി. എസ്. lസ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ഡി ഒ, വാർഡ് മെമ്പർ ശ്രീമതി മിനി വേണുഗോപാൽ, സീനിയർ അസിസ്റ്റൻറ് ശ്രീമതി ഷീബ. ടി. എസ്,.പിടിഎ അംഗം ശ്രീ ഷിബു തുടങ്ങിയവർ ആശംസകളും സ്റ്റാഫ് സെക്രട്ടറി ശ്രീ സുനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി. പ്ലാസ്റ്റിക് ഒഴിവാക്കിക്കൊണ്ട് പേപ്പറും കുരുത്തോലയും ഉപയോഗിച്ച് കൊടി തോരണങ്ങൾ കെട്ടി സ്കൂളും പരിസരവും വളരെ മനോഹരമാക്കിയിരുന്നു. നമ്മുടെ സ്കൂളിൽ 53 കുട്ടികൾ ഒന്നാം ക്ലാസിലും 25 കുട്ടികൾ യുകെജിയിലും 30 കുട്ടികൾ എൽകെജിയിലും പ്രവേശനം നേടി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കുട്ടികൾക്ക് സ്ക്രീനിൽ കാണിച്ചുകൊടുത്തു. പുതുതായി വന്ന കുരുന്നുകളെ കിരീടം അണിയിച്ച് അധ്യാപകർ വളരെ സന്തോഷത്തോടെ സ്വീകരിച്ചു വിശിഷ്ടാതിഥികളും അധ്യാപകരും കുട്ടികളും ചേർന്ന് അക്ഷരദീപം തെളിയിച്ചു കുട്ടികൾക്ക് സമ്മാനമായി നോട്ട്ബുക്കുകൾ. ക്രയോൺസ് പെൻസിൽ തുടങ്ങിയവ നൽകി. കുഞ്ഞുങ്ങൾക്ക് മധുരം നൽകി തുടർന്ന് നമ്മുടെ സ്കൂൾ കൗൺസിലർ ശ്രീമതി മേബിൾ ക്രിസ്തുദാസ് രക്ഷിതാക്കൾക്കായി ക്ലാസെടുത്തു


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ